Advertisement

ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ തിക്കും തിരക്കും, 3 പേർ മരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. അമ്പതോളം പേർ പരിക്ക്. ആറ് പേരുടെ നില​ ​ഗുരുതരം. ഖുർദ സ്വദേശികളാണ് മരിച്ചത്.

രഥയാത്രയ്‌ക്കിടെ ശാര​ദാബലിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ജനക്കൂട്ടം ക്ഷേത്രത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദർശനത്തിനായി ഭക്തർ തള്ളിക്കയറിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. നിലത്തുവീണവരുടെ ദേ​ഹത്തേക്ക് ആളുകൾ വീണുകൊണ്ടിരുന്നു.

സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ പിഴവും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *