Advertisement

വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള ‘ കലാവിപ്ലവം തുടരട്ടെ , വേടനെ അനുകൂലിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: വേടനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ലഹരിക്കെതിരെ ശകത്മായ നിലപാട് തുടരുമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്! വേടന്റെ ”കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്. വേടന്റെ ”വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള ‘ കലാവിപ്ലവം തുടരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *