
ദില്ലി : പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ഏപ്രിൽ 22 ന് പഹൽഗാമിൽ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻഐഎ കണ്ടെത്തിയിട്ടുണ്ട്. 2020 ൽ ഗാൽവാനിൽ നടന്ന ചൈനീസ് ആക്രമണത്തെത്തുടർന്ന് തീവ്രവാദികൾ ഇപ്പോൾ ഉപയോഗിക്കുന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ പലതും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാൽ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാൽ ഭീകരവാദികൾ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവരുന്നുണ്ട്.
ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായി എൻഐഎ കണ്ടെത്തി. പെഹൽഗാമിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസികൾ ഇക്കാര്യം വ്യക്തമാക്കുന്നത്.













Leave a Reply