Advertisement

പത്തനംതിട്ടയിൽ 14 കാരി ഗർഭിണിയായ സംഭവം, അച്ഛന്‍ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. റാന്നിയിൽ ആണ് സംഭവം നടന്നത്. കേസിൽ കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്.

വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അതേസമയം സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇടപ്പെട്ട് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *