
മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്സിനിമ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. എന്നാൽ, എന്താണ് ആ തെറ്റെന്നോ ആരാണ് ആ തെറ്റിന് തിരികൊളുത്തിയ നടൻ എന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതോടെയാണ് സിനിമാ മേഖലയിലുള്ളവരും സിനിമാ ആരാധകരും ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനക്ക് പിന്നിലെന്ത് എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് നിർമ്മാതാവ് വിവാദത്തിന് തിരികൊളുത്തിയത്.
‘മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കു്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.
നിർമാതാവിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഏത് നടനെക്കുറിച്ചാണ് ലിസ്റ്റിന്റെ ഈ പ്രസ്താവന എന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നുമുണ്ട്.













Leave a Reply