Advertisement

കോഴിക്കോട് മെഡിക്കൽ കോളേ ജിലെ പൊട്ടിത്തെറി, ഒരു രോഗി മരിച്ചതായി ടി.സിദ്ധിഖ് എം.എൽ.എ.

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ തീപിടുത്തത്തെ തുടർന്ന് പുക ഉയർന്നതിനിടെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയ രോഗി മരിച്ചെന്ന് ടി.സിദ്ധിഖ് എം.എൽ.എ.

വയനാട് കോട്ടപ്പടി സ്വദേശിനി നസീറ ആണ് മരിച്ചത്. നസീറയുടെ മൃതദേഹം കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എം എൽ എ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ഷോർട്ട് സർക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികൾ പറയുകയുണ്ടായി.

രോഗികൾ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല.
എന്റെ മണ്ഡലത്തിലെ മേപ്പാടിയിൽ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44 വയസ്) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു…

രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. 3 പേർ അപകടത്തിൽ മരണപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു, ബന്ധുക്കളുമായി സംസാരിച്ചു എന്നും എം എൽ എ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *