
ഗോരഖ്പൂർ: റെയിൽവേ സ്റ്റേഷനിൽ ഓവർഹെഡ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന് പിന്നിൽ കേശവ്പൂർ പവർ സബ് സ്റ്റേഷന് സമീപത്താണ് തറനിരപ്പിൽ നിന്ന് ഇരുപത് അടിയോളം ഉയരത്തിലുള്ള വൈദ്യുതി ലൈനിൽ തുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം വൈദ്യുതി ലൈനിൽ നിന്ന് താഴെയിറക്കി പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതിന് പുറമെ പരിസരത്തുള്ള ഓരോ വീടുകളിലും അന്വേഷണം നടത്തുന്നുണ്ടെന്നും നോർത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.













Leave a Reply