
കൊളംബോ: ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ഉണ്ടെന്ന വിവരം. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്.
ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന. വിമാനം ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയത് ഇന്ന് 12 മണിക്കാണ്. യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. പരിശോധന നടന്നെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.













Leave a Reply