
ജമ്മു: പൂഞ്ചിൽ നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമിച്ച പാക് പൗരനെ പിടികൂടി സൈന്യം. തർഖൽ ഗ്രാമത്തിൽ താമസിക്കുന്ന വഖാസിനെ (26)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ട സൈന്യം ഉടൻതന്നെ ഈ ശ്രമം തടയുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ ഗ്രാമത്തിൽ നിന്ന് മറുവശത്തേക്ക് പോകവെ അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നതാണെന്നാണ് വഖാസ് മൊഴി നൽകിയത്. ഇയാളിൽ നിന്ന് സംശയാസ്പദമായ തരത്തിലുള്ള വസ്തുക്കളോ ആയുധമോ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.













Leave a Reply