
450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരശേഷിയുള്ള സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളു പാക്ക് മണ്ണിൽ തൊടുത്ത് ഭീകരർ. റഫാലില്‍നിന്നു തൊടുക്കുന്നതാണ് സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ഇന്ത്യൻ വ്യോമമേഖലയിൽനിന്ന് നാവികസേനയുടെ പിന്തുണയോടെ ഇന്ത്യയുടെ കര,നാവിക വ്യോമസേനകൾ സംയുക്തമായാണ് പാക്ക് മണ്ണിലേക്ക് മിസൈലുകൾ വർഷിച്ച് ആക്രമണം അഴിച്ചുവിട്ടത്.
പുലർച്ചെ 1.44 നടന്ന ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സ്കാൽപ് മിസൈലുകൾക്കു ശേഷിയുണ്ട്. പോർവിമാനങ്ങളിൽനിന്ന് ഇവ തൊടുത്താൽ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. കമാൻഡ് സെന്ററുകൾ, എയർഫീൽഡുകൾ എന്നിവ തകർക്കാനാണ് ഇവ ഉപയോഗിക്കുന്നത്.













Leave a Reply