Advertisement

ഓപ്പറേഷൻ സിന്ദൂർ; കൊടും ഭീകരൻ അബ്ദുൾ മാലിക് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ലഷ്കർ തലവൻ ഹാഫിസ് സയിദിന്റെ വലംകൈയായ കൊടും ഭീകരൻ അബ്ദുൾ മാലിക് കൊല്ലപ്പെട്ടതായി സ്ഥിരീകരണം . ഇയാൾ മുരുഡ്ക്കിലെ മസ്ജിദ് വാ മർകസ് തൈബിൽ നടന്ന മിസൈലാക്രണത്തിലാണ് കൊല്ലപ്പെട്ടത്.

പാക് ഭീകരവാദത്തിന്റെ സർവകലാശാലയെന്നും നേഴ്സറിയെന്നും മസ്ജിദ് വാ മർകസ് തൈബ അറിയപ്പെടുന്നു. അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ പണം നൽകി പടുത്തുയ‍ത്തിയതാണ് ഈ കേന്ദ്രം. ഇന്ത്യ തൂക്കിക്കൊന്ന ഭീകരൻ അജ്മൽ കസബിന് പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണ്.

2000-ലാണ് മസ്ജിദ് വാ മർകസ് തൈബ സ്ഥാപിക്കപ്പെടുന്നത്. 82 ഏക്കർ വിസ്തൃതിയിലാണ് ഭീകര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഇവിടെ വച്ചായിരുന്നു എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *