ദില്ലി: അതിർത്തിയിൽ പ്രകോപനമില്ലാതെ വീണ്ടും പാക്കിസ്ഥാൻ ആക്രണം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു.
ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയ വിവരങ്ങൾ ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിക്കും. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തുകയാണ്. സുപ്രധാന നീക്കങ്ങളിലേക്ക് രാജ്യം കടന്നേക്കുമെന്നാണ് സൂചന.
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഫിറോസ്പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണം കടുത്തതോടെ ഇന്നലെ രാത്രി ജമ്മുവിലുടനീളം ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
Leave a Reply