Advertisement

ജമ്മുകശ്മീരിൽ കുടുങ്ങിയ മലയാളിവിദ്യാർഥികളെ നാട്ടിലെത്തിക്കണം; കെ.സി വേണു​ഗോപാൽ

ശ്രീന​ഗർ: ജമ്മുകശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് നാട്ടിലെത്താൻ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കെ.സി വേണു​ഗോപാൽ എം.പി ആശയവിനിമയം നടത്തി.

വിദ്യാർഥികൾക്ക് മതിയായ സുരക്ഷയോടെ യാത്രാസൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു.

അതിർത്തി സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാനോട് എംപി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *