
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
മാനസിക രോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ വിദിച്ചു. കേദലിൻ്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസ്സിക രോഗം എന്ന് അല്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ജൻമം നൽകിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാൻ സാധിച്ചു. കേദൽ പുറത്ത് ഇറങ്ങിയാൽ ഇയാൾ വീണ്ടും ഇത്തരം പ്രവർത്തി ചെയ്യില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും പ്രോസികൂഷൻ ചോദിച്ചു.
നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. കുടുംബത്തോട് തോന്നിയ വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്‍റെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി.













Leave a Reply