Advertisement

മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടെ തർക്കം, ഒരാൾ കുത്തേറ്റ് മരിച്ചു

പാലക്കാട്: മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇർഷാദ് ക്യൂവിൽ നിൽക്കവേ രണ്ട് പേർ ചേർന്ന് ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.
ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. കുത്തിയ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാ​ഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Leave a Reply

Your email address will not be published. Required fields are marked *