Advertisement

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയൽവാസി പറഞ്ഞു. തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തുടക്കത്തിൽ ആളെ തിരിച്ചറിയാനായില്ല.

ഇവർക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അവർ തമ്മിൽ വഴക്ക് പതിവാണെന്നും ബന്ധു പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *