Advertisement

ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിൽ പീഡിപ്പിച്ചു, എ.എസ്.ഐയ്ക്കെതിരെ നടപടി, സസ്പെൻഡ് ചെയ്യും

ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കൂടുതൽ നടപടി. എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യും. പേരൂർക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ എസ്ഐക്ക് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ച സംഭവിച്ചെന്ന്, അസിസ്റ്റന്‍റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തൽ.

സംഭവത്തിൽ പോലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. . ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നൽകാനാണ് ബിന്ദുവിന്റെ തീരുമാനം.

ആരോപണ വിധായനായ സബ് ഇൻസ്പെക്ടർ സ്‌ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വീട്ടുജോലിക്കാരിയായ ആർ ബിന്ദു അടുത്തിടെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷനും പീഡനത്തെക്കുറിച്ച് പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട എസ്‌ഐ പ്രസാദിനെതിരെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *