Advertisement

യാ​ത്ര​ക്കി​ട​യി​ൽ കാറിൽ ചാ​ർ​ജി​ലി​ട്ടി​രു​ന്ന മൊ​ബൈ​ൽ പൊട്ടിത്തെറിച്ചു; കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട്​ അപകടം, നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്​

ക​ഴ​ക്കൂ​ട്ടം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ വച്ചിരുന്ന മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് ഗുരുതരമായി പരുക്കേറ്റു.

ഫോൺ പൊട്ടിത്തെറിച്ചതോടെ വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുകയായിരുന്നു പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. യാ​ത്ര​ക്കി​ട​യി​ൽ ചാ​ർ​ജി​ലി​ട്ടി​രു​ന്ന മൊ​ബൈ​ൽ പൊ​ട്ടി​ത്തെ​റി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഇ​റ​ക്കി​വെ​ച്ചി​രു​ന്ന കൂ​റ്റ​ൻ ക​ല്ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ ര​ണ്ട്​ സ്ത്രീ​ക​ളെ​യും ര​ണ്ട്​ പു​രു​ഷ​ന്മാ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് എ​ത്തി തുടർനടപടി സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *