Advertisement

പാകിസ്ഥാനുമായി ചാരവൃത്തി , എട്ട് സംസ്ഥാനങ്ങളിൽ 15 ഇടങ്ങളിലായി എന്‍ഐഎ പരിശോധന

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തി കേസില്‍ എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന. ഡല്‍ഹി, മഹാരാഷ്ട്ര , ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിലായിരുന്നു പരിശോധന.

പരിശോധനയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സാമ്പത്തിക ഇടപാട് രേഖകള്‍, മറ്റ് സുപ്രധാന വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാര സംവിധാനങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും എന്‍ഐഎ വിശദീകരിത്തുന്നു.

ഇന്ത്യയിലെ ചാര പ്രവര്‍ത്തികള്‍ക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ചാരവൃത്തിയുമായി ബന്ധപ്പെട്ട് മെയ് 20 ന് അറസ്റ്റിലായ വ്യക്തി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2023 മുതല്‍ ഇന്ത്യയിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിനല്‍കിയെന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 61(2), 147, 148, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 5, 1967 ലെ യുഎപിഎ സെക്ഷന്‍ 18 എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *