
2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളി നടത്തിയെന്ന ആരോപണം, ഔദ്യോഗികമായി പരാതി നൽകാതിരുന്നതെന്തുകൊണ്ട്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രൂക്ഷ വിമർശനം.
രാഹുൽ ഗാന്ധിയുടെ പരസ്യ പ്രസ്താവനകളിൽ ക്രമക്കേടുകൾ ആരോപിക്കുകയോ ആശങ്കകൾ ഉന്നയിക്കുകയോ ചെയ്തിട്ടും, പരാമർശങ്ങൾക്ക് രണ്ട് ദിവസത്തിന് ശേഷവും അദ്ദേഹം ഔദ്യോഗികമായി പരാതി നൽകുകയോ കൂടിക്കാഴ്ചയ്ക്ക് അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇസിഐ വൃത്തങ്ങൾ പറയുന്നു. “വിഷയം വളരെ ഗൗരവമുള്ളതാണെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഇസിഐയെ കാണാൻ സമയം ചോദിക്കാത്തത്?” കമ്മീഷൻ വ്യക്തമായി ചോദിച്ചു.
2024 ഡിസംബർ 24-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു കത്ത് അയച്ചതായും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ വെബ്സൈറ്റിൽ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഒരു രേഖയാണിത്.
Leave a Reply