Advertisement

മൂന്നര വയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, ഗുരുതര പരുക്ക്,

കോഴിക്കോട് : സംസ്ഥാനത്ത് തെരുവ്നായ ആക്രമണം കൂടുന്നു. കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്‌ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ കുട്ടിയുടെ ചെവിയിലും കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റു. അയൽവാസികൾ കൃത്യസമയത്ത് ഓടിയെത്തിയതിനാലാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്താതിരുന്നത്. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു

പിന്നാലെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം ഇടുക്കി മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *