Advertisement

ഇറാന്റെ മറ്റൊരു സൈനിക ഉന്നതനെ കൂടി വധിച്ച് ഇസ്രായേൽ സേന

ടെൽ അവീവ്: ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാന്റെ മറ്റൊരു സൈനിക ഉന്നതനെ കൂടി വധിച്ച് ഇസ്രായേൽ സേന. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മുതിർന്ന കമാൻഡറായ ബെഹ്നാം ഷഹ്രിയാരി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.

യൂണിറ്റ് 190 എന്നറിയപ്പെടുന്ന ഖുദ്‌സ് ഫോഴ്‌സിന്റെ ആയുധ കൈമാറ്റ യൂണിറ്റിന്റെ ചുമതല ഷഹ്രിയാരിയ്‌ക്ക് ആയിരുന്നുവെന്ന് ഐഡിഎഫ് വെളിപ്പെടുത്തി.

ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂത്തികൾ, മേഖലയിലുടനീളമുള്ള മറ്റുള്ള ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ തുടങ്ങിയവയ്‌ക്ക് മിസൈലുകളും റോക്കറ്റുകളും വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം യൂണിറ്റ് 190 എന്ന അദ്ദേഹത്തിന്റെ യൂണിറ്റിനായിരുന്നു.

സമീപകാല സംഘർഷങ്ങളിൽ ഇസ്രായേലിനെതിരെ തീവ്രവാദ സംഘടനകൾക്ക് ആക്രമണങ്ങൾ സുഗമമാക്കുന്നതിൽ ഷഹ്രിയാരി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *