Advertisement

ഓപ്പറേഷൻ സിന്ധു, 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇറാനിലെ മഷാദ് സിറ്റിയിൽ നിന്നുള്ള 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു.
ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇന്ന് പുലർച്ചെയാണ് ഇന്ത്യക്കാരുമായി വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.

ഇതുവരെ 2,858 പേരെ ഇന്ത്യയിൽ എത്തിച്ചു. സുരക്ഷിതമായി തങ്ങളെ തിരികെയെത്തിച്ചതിന് സർക്കാരിനോടും ഇറാനിലെ ഇന്ത്യൻ എംബസിയോടും നന്ദി അറിയിച്ചു.

നിലവിൽ ഇറാനിൽ സാഹചര്യങ്ങൾ സമാധാനകരമാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്ഥിതി​ഗതികൾ പഴയരീതിയിലേക്ക് വരുമെന്നും തിരികെ എത്തിയ ഇന്ത്യക്കാർ പ്രതികരിച്ചു.

കഴി‌ഞ്ഞ ദിവസം ഇറാനിൽ കുടുങ്ങിയ രണ്ട് നേപ്പാളി പൗരന്മാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 281 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നിരുന്നു. വിദേശകാര്യ സഹമന്ത്രി പാബിത്ര മാർ​ഗരിറ്റയാണ് ഇവരെ സ്വീകരിച്ചത്. ഇറാന്റെ സംഘർഷമേഖലകളിൽ അകപ്പെട്ട ബാക്കി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *