Advertisement

കാസർകോട് മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി, പ്രതി ഒളിവിൽ

കാസർകോട്∙ മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. മകൻ ഒളിവിൽ. വോർക്കാട് നലങ്ങി സ്വദേശി ഹിൽഡയെയാണു (60) മകൻ മെൽവിൻ കൊന്നത്. അയൽവാസി ലൊലിറ്റയേയും (30) ഇയാൾ കൊല്ലാൻ ശ്രമിച്ചു.

മെൽവിൻ ഒളിവിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം. ഹിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന ഹിൽഡയുടെ മേൽ മെൽവിൻ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണു മെൽവിൽ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്.

ലൊലിറ്റയേയും പെട്രോളൊഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു ലൊലിറ്റയെ ആശുപത്രിയിൽ എത്തിച്ചത്. മെൽവിൻ ഓടി രക്ഷപ്പെട്ടു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *