Advertisement

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം, ചാണ്ടി ഉമ്മൻ എംഎൽഎ.

കോട്ടയം: മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
ആരോഗ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വീണാ ജോർജ് അർഹയല്ല എന്ന് തെളിയിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ അപകടത്തിൽ പങ്കുണ്ട്.

അതെല്ലാം തെളിയിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ സമരം ചെയ്യാനാണ് തീരുമാനം. അടിയന്തിരമായി ജുഡീഷ്യൽ അന്വേഷണം വേണം.

അതല്ലാതെ സർക്കാർ മുഖം രക്ഷിക്കണമെന്ന് കരുതേണ്ട. 25 ലക്ഷം രൂപ ബിന്ദുവിൻ്റെ കുടുംബത്തിന് നൽകണം മാത്രമല്ല നവമിയുടെ ചികിത്സാചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എന്‍ വാസവന്റെ ഉത്തരവാദിത്തവും കുറച്ചുകാണാനാകില്ല. അപകടം നടക്കുമ്പോള്‍ കോട്ടയം ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി മരിച്ച ബിന്ദുവിന്റെ വീട്ടിലേക്ക് പോയില്ലെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *