
അങ്കമാലി: കണ്ടെയ്നർ ലോറിക്ക് പിന്നിലിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടി നെല്ലാനിക്കൽ വീട്ടിൽ തങ്കച്ചന്‍റെ (തങ്കച്ചൻ നാരായണൻ) മകൻ അഭിജിത്താണ് (24) മരിച്ചത്. അപകടത്തിനു പിന്നാലെ ലോറി നിർത്താതെ പോയി. ലോറി കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വരുകയാണ്.
അങ്കമാലി ചെറിയവാപ്പാലശ്ശേരിയിലായിരുന്നു സംഭവം. കുന്നുകര ചുങ്കം ഭാഗത്തെ റൂഫിങ് കമ്പനിയിലെ (ലേസർ ലൈറ്റ്) സൂപ്പർവൈസറായ അഭിജിത്ത് അങ്കമാലിയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന്‍റെ ആഘാതത്തിൽ ബൈക്ക് പൂർണമായി തകർന്നു. അവശനിലയിലായ അഭിജിത്തിനെ ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അതേസമയം പാലാ പിഴകില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനകല്ല് കോളനി വടക്കേക്കുന്നേല്‍ എലിസബത്താണ് (68) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പാലാ-തൊടുപുഴ റോഡില്‍ പിഴക് ആറാംമൈലിൽ വെച്ച് കാൽനടയാത്രക്കാരിയായ എലിസബത്തിനെ പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേയ്ക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടതിനെത്തുടർന്ന് നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.













Leave a Reply