
ന്യൂഡൽഹി∙ ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ചു രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. മുതിർന്ന അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സി സദാനന്ദൻ മാസ്റ്റർ വളരെക്കാലമായി ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് അദ്ദേഹം.
2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹത്തിൻ്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എത്തിയിരുന്നു. 1994 ൽ പെരിഞ്ചേരി എന്ന തന്റെ ഗ്രാമത്തിന് സമീപം സിപിഐ എം പ്രവർത്തകരുടെ ആക്രമത്തിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. ക്രൂരമായ രാഷ്ട്രീയ അതിക്രമത്തെ അതിജീവിച്ച സദാനന്ദൻ മാസ്റ്റർ കൃത്രിമ കാലുകളുടെ സഹോയത്തോടെ പൊതു പ്രവർത്തന രംഗത്ത് സജീവമാണ്.
സി സദാനന്ദൻ്റെ രാജ്യസഭാ പ്രവേശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. “ശ്രീ സി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നിൽ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിന്റെയും പ്രതിരൂപമാണ്. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ കഴിഞ്ഞില്ല. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അദ്ദേഹം അതിയായി അഭിനിവേശമുള്ളയാളാണ്. രാഷ്ട്രപതി ജി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അഭിനന്ദനങ്ങൾ. എംപി എന്ന നിലയിൽ അദ്ദേഹത്തിൻ്റ പ്രവർത്തനങ്ങൾക്ക് ആശംസകൾ.” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. 1994ൽ സിപിഎം ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, മുൻ വിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ ശൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.
രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നുവെന്നും സദാനന്ദൻ പറഞ്ഞു. ‘‘സന്തോഷമുണ്ട്. പദവിയെക്കുറിച്ചു പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
1984 ബാച്ച് ഐഎഫ്എസ് ഓഫിസറാണ് ഹർഷ വർധൻ. യുഎസിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്ഫോടന പരമ്പര ഉൾപ്പെടെ പ്രമാദമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന നികം മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ 2024ൽ ബിജെപി സ്ഥാനാർഥിയായാണു ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. ചരിത്രകാരിയായ ജയിൻ ഡൽഹി ഗാർഹി കോളജിലെ അസോഷ്യേറ്റ് പ്രഫസറായിരുന്നു.












Leave a Reply