Advertisement

18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി; ഇന്ത്യൻ ​ഗ​ഗനസഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും

ന്യൂഡൽഹി: 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ ​ഗ​ഗനസഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. കാലിഫോർണിയ തീരത്തിനടുത്തുള്ള പെസഫിക്ക് സമുദ്രത്തിൽ പേടകം ഇറങ്ങുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.35 ന് സംഘം ആക്സിയം-4 പേടകത്തിൽ പ്രവേശിക്കും. 2.50 ഓടെ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. 4.35 ന് ബഹിരാകാശ നിലയിൽ നിന്നും പേടകത്തെ വേ‍ർപ്പെടുത്തുന്ന പ്രക്രിയ ‘അൺഡോക്കിം​ഗ് നടക്കും. തുടർന്ന് 22 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെ സംഘം ഭൂമിയിൽ തൊടും.

ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വ്യോമസേന ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയടക്കം നാലം​ഗസംഘം സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ കുതിച്ചുയർന്നത്. ജൂൺ 26 ന് സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. 14 ദിവസം നിലയിത്തിൽ ചെലവഴിക്കാനാണ് സംഘം പ​​ദ്ധതിയിട്ടിരുന്നത്. എന്നാൽ നാല് ​ദിവസം കൂടി അധി​കം ചെലവഴിച്ചാണ് മടക്കയാത്ര.

Leave a Reply

Your email address will not be published. Required fields are marked *