
കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘എഡിഎം കുറ്റസമ്മതം നടത്തിയതായി കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി.പി.ദിവ്യ വേട്ടയാടപ്പെടുകയാണ്. വ്യക്തിതാൽപര്യവും രാഷ്ട്രീയ താൽപര്യവുമാണ് മറ്റ് ആരോപണങ്ങൾക്ക് പിന്നിൽ. കുറ്റപത്രം റദ്ദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പണം വാങ്ങിയെന്നതിന് നേരിട്ടുള്ള തെളിവ് കുറ്റപത്രത്തിലില്ല. എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്’’ – കെ. വിശ്വൻ പറഞ്ഞു.
Leave a Reply