
കൊളംബോ: ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരം നല്കി ആദരിച്ചത്. നവരത്നങ്ങള്‍ പതിച്ച സവിശേഷമായ മെഡലാണ് മിത്ര വിഭൂഷണ പുരസ്കാരം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന 22-ാം അന്താരാഷ്ട്ര പുരസ്കാരമാണിത്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ വളരെ അടുത്ത സുഹൃദ്ബന്ധമാണുള്ളതെന്നും ചരിത്രപരവും മതപരവും സാംസ്കാരികപരവുമായ ബന്ധം പുലർത്തുന്ന അയല്‍രാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയുമെന്നും പ്രധാനമന്ത്രിക്ക് ബഹുമതി നല്കി ആദരിച്ച ശേഷം പ്രസിഡന്റ് ദിസ്സനായകെ പറഞ്ഞു.
ശ്രീലങ്ക മിത്ര വിഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത് എനിക്ക് മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാര്‍ക്കും ഒരു ബഹുമതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശ്രീലങ്കയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ആഴത്തിലുള്ള സൗഹൃദത്തെയും ഇത് വ്യക്തമാക്കുന്നുവെന്നും പ്രസിഡന്റിനും ശ്രീലങ്കന്‍ സര്‍ക്കാരിനും ഇവിടുത്തെ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.












Leave a Reply