
ശ്രീനഗർ: ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. 45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്.
തീവ്രവാദികൾ വീടിനുള്ളില്‍ കടന്ന് വെടിവെച്ചതായാണ് പ്രാഥമിക വിവരം. കുപ്വാര ജില്ലയിലെ കന്‍ഡി ഖാസിലുള്ള വീട്ടില്‍ വെച്ച് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 45-കാരനായ ഗുലാം റസൂല്‍ മഗരെയ്ക്ക് വെടിയേറ്റത്.
ഇദ്ദേഹത്തിന്റെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Leave a Reply