Advertisement

നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ചുകയറി, നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം : കാര്‍ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉദിനിക്കര റോഡില്‍ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറു ബിന്‍ത് ജാബിര്‍ ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.

വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. പ്രായമായ ഉമ്മയെ കയറ്റാന്‍ കാര്‍ പിറകിലേക്കെടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട കാര്‍ സമീപത്തു നിൽക്കുകയായിരുന്നവരെ ഇടിച്ചിട്ട് മതിലും തകര്‍ത്തുനീങ്ങി. ഇതോടെ അംറു അടക്കമുള്ളവര്‍ കാറിനും മതിലിനും ഇടയില്‍പെട്ടു.കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *