Advertisement

ശോഭ സുരേന്ദ്രന്റെ വീടിന് സമീപം പൊട്ടിത്തെറിച്ചത് നാടൻ പടക്കം; അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം ഉണ്ടായത് നാടൻ പടക്കം പൊട്ടിയതാണെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ കമ്മീഷണര്‍ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു.

സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പൊട്ടിത്തെറിച്ചത് പടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കമ്മീഷണര്‍ പറഞ്ഞു. തൊട്ടടുത്ത സ്ഥലങ്ങളിലും ശബ്ദം കേട്ടിട്ടുണ്ട്.

സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *