
കോഴിക്കോട് ∙ലോഡ്ജില്‍ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നു, പൊലീസ് സ്റ്റേഷനിലെത്തിയ പതിനേഴുകാരിയുടെ മൊഴി, അന്വേഷണം ആരംഭിച്ച് പൊലീസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്നും അവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടാണ് എത്തിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
കേരളത്തില്‍ ജോലിവാഗ്ദാനം ചെയ്താണ് തന്നെ എത്തിച്ചതെന്നും ലോഡ്ജില്‍ മറ്റ് ആറു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെന്നും മൊഴിയിലുണ്ട്. ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.













Leave a Reply