Advertisement

ആശുപത്രി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു, പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം∙ തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പരവൂർ സ്വദേശി സുനിൽ ആണ് മരിച്ചത്.

മേയ് 23നായിരുന്നു അപകടം. എട്ടു വയസുള്ള മകളുടെ ചികിത്സയ്‌ക്കെത്തിയ സുനിൽ ആശുപത്രി വളപ്പിനു പുറത്തേക്ക് നടക്കുമ്പോഴാണ് മരക്കൊമ്പ് തലയിലേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകട സമയത്ത് നല്ല മഴയുണ്ടായിരുന്നു. മഴ നനയാതെ ആശുപത്രി കെട്ടിടത്തിലേക്ക് കയറി നിന്നെങ്കിലും സുനിലിനെ സുരക്ഷാ ജീവനക്കാർ പുറത്താക്കിയതായി കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *