
ഉത്തരാഖണ്ഡ്; രുദ്രപ്രയാഗ് ജില്ലയിലെ ഘോൾതിറിന് സമീപം 18 സീറ്റുള്ള ഒരു ടെമ്പോ ട്രാവലർ അളക്നന്ദ നദിയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു, നിരവധിപേരെ കാണാതായി. കുന്നിൻ പ്രദേശത്തെ കുത്തനെയുള്ള വളവിൽ ടെമ്പോ ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് താഴെയുള്ള നദിയിലേക്ക് വീഴുകയായിരുന്നു.
18 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെത്തുടർന്ന് ഒരാൾ മരിക്കുകയും 11 പേരെ കാണാതാകുകയും ചെയ്തു. ഏഴ് പേരെ രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.
അഗസ്ത്യമുനി, രതുര, ഗോച്ചാർ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘവും സംസ്ഥാന ദുരന്തനിവാരണ സേനയും (എസ്ഡിആർഎഫ്) സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരുക്കൻ ഭൂപ്രകൃതി രക്ഷാപ്രവർത്തനങ്ങളെ വെല്ലുവിളി നിറഞ്ഞതാക്കി. വേഗതയേറിയ നദി പ്രവാഹങ്ങളിലും കുത്തനെയുള്ള ചരിവുകളിലും സഞ്ചരിക്കാൻ ഉദ്യോഗസ്ഥർ ബോട്ടുകൾ, കയറുകൾ, ക്രെയിനുകൾ എന്നിവ സംഭവസ്ഥലത്തെത്തി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിടാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply