
ചെന്നൈ: ലഹരിക്കേസിൽ ശ്രീകാന്ത് അറസ്റ്റിലായതിനു പിന്നാലെ സുഹൃത്തും നടനുമായ കൃഷ്ണയ്ക്കായി വലവിരിച്ച് പൊലീസ്. കേരളത്തിൽ ഒളിവിലെന്ന് സൂചന. ഒളിവിൽ പോയ കൃഷ്ണയെ കണ്ടെത്തുന്നതിന് കേരളത്തിലും മറ്റ് അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. താരത്തിന്റെ മൊബൈൽ ഫോൺ ഓഫാണ്. അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കൃഷ്ണ കേരളത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുമായി ബന്ധമുള്ള ആളുകളെ കണ്ടെത്തിയായിരിക്കും തുടർ അന്വേഷണം നടക്കുക.
കേസുമായി ബന്ധപ്പെട്ട് കോളിവുഡിൽ സജീവമായി നിൽക്കുന്ന ചില നടിമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ശ്രീകാന്തിനെ കൂടാതെ നടൻ കൃഷ്ണയ്‌ക്കും കൊക്കെയ്ൻ കൈമാറിയെന്ന ഇടപാടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
കൃഷ്ണയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ താരങ്ങളുടെ പങ്ക് കണ്ടെത്താനാകൂ. ശ്രീകാന്ത് പല താരങ്ങൾക്കും കൊക്കെയ്ൻ കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Leave a Reply