Advertisement

അഹമ്മദാബാദ് വിമാനപകടം, മരിച്ചവരിൽ മലയാളിയും, 242 യാത്രക്കാരിൽ 61 പേർ വിദേശികൾ

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ പുറത്ത്. എയർഇന്ത്യയുടെ എഐ 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

242 യാത്രക്കാരിൽ 61 പേർ വിദേശികൾ. അഹമ്മദാബാദിൽനിന്ന് ലണ്ടിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ 53 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇവർക്കൊപ്പം 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *