Advertisement

അഹമ്മദാബാദ് വിമാനപകടം, മുൻ ​ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെ 242 യാത്രക്കാരും മരിച്ചു

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മുൻ ​ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെ 242 യാത്രക്കാരും മരിച്ചു.

മലയാളി പുല്ലാട് സ്വദേശി നഴ്സ് മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *