അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി രമേഷ് വിശ്വാസ് കുമാർ(38) ആശുപത്രി വിട്ടു. രമേഷ് വിശ്വാസിനെ ഹോട്ടലിലേക്കാണ് മാറ്റിയത്. അപകടത്തിന് പിന്നാലെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ്. വിമാനാപകടത്തിൽ രമേഷിന്റെ സഹോദരൻ ഉൾപ്പെടെ 242 പേരാണ് മരിച്ചത്.
ദാമൻ ആൻ ദിയു ദ്വീപിൽ ജനിച്ച രമേഷ് ബ്രിട്ടിഷ് പൗരനാണ്. 20 വർഷം മുമ്പാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. 11 എ സീറ്റിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. അഗ്നി ഗോളങ്ങൾക്കിടയിൽ നിന്ന് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് നടന്നു വരുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ വലിയ പ്രചാരം നേടിയിരുന്നു.
‘ഞാനും മരിക്കുകയാണെന്നാണ് കരുതിയത്. എന്റെ കണ്മുന്നില്വെച്ച് ആളുകള്‍ മരിച്ചുവീഴുകയായിരുന്നു. ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല, എന്നാണ് രമേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Leave a Reply