Advertisement

തിരുവനന്തപുരത്ത് അച്ഛന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ നാലു വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം : അച്ഛന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ നാലു വയസ്സുകാരൻ മരിച്ചു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം നടന്നത്. പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്.

അച്ഛൻ എടുത്തു കൊണ്ട് നടക്കേ അബദ്ധത്തിൽ താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റിരുന്നത്. താഴെ കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ അബദ്ധത്തിൽ ചവിട്ടിയതോടെ അച്ഛൻ തെന്നി വീഴുകയായിരുന്നു.

ഈ സമയം കയ്യിലുണ്ടായിരുന്ന കുട്ടി തലയടിച്ച് താഴെ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *