നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. ഹർഷിത ശർമ എന്ന യുവതിയാണ് മരിച്ചത്.
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. സുഹൃത്തുക്കളിലൊരാളാണ് കാർ ഓടിച്ചിരുന്നത്. ഹോളിക്രോസ് പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്.
കാർ അമിത വേഗത്തിലായിരുന്നുവെന്ന് പാെലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് സോണി പറഞ്ഞു. ജയ് എന്ന യുവാവിനെതിരെ അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.
കന്നുകാലികളെ ഇടിക്കാതിരിക്കാൻ പൊടുന്നനെ വെട്ടിത്തിരിക്കുന്നതിനിടെയാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഹർഷിതയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥരീകരിച്ചു.
Leave a Reply