Advertisement

റഷ്യയിൽ വീണ്ടും ശക്തമായ ഭൂകമ്പം; 7.8 തീവ്രത

മോസ്‌കോ: റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ അതിശക്ത ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിലവില്‍നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ നിരവധി തുടർചലനങ്ങൾ ഉണ്ടായതിനെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു.

പക്ഷെ സമീപ പ്രദേശങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമെ അഞ്ചോളം തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം, പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്‌ലോവ്‌സ്- കംചട്കയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി, 10 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഈ മേഖല ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും കുപ്രസിദ്ധമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *