Advertisement

ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

നിലമ്പൂർ ഉപതെരഞ്ഞടുപ്പ് സന്തോഷത്തിനിടയിൽ ഒരു ആര്യാടൻ കുടുംബത്തിന് ദുഃഖമായി വിയോഗം വാർത്ത. ആര്യാടൻ മുഹമ്മദിൻ്റെ ഇളയ സഹോദരൻ ആര്യാടൻ മമ്മു (71) അന്തരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അന്ത്യം.വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
മൃതദേഹം ആര്യാടൻ ഹൗസിൽ ഇന്ന് 5.15 മണിക്ക് എത്തിക്കും.

തുടർന്ന് സംസ്ക്കാരം രാത്രി 9.30 ന് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സൈനബയാണ് ഭാര്യ.മക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ.
മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന.

Leave a Reply

Your email address will not be published. Required fields are marked *