
പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ നേട്ടങ്ങള്‍ രാഷ്ട്രീയ നേട്ടമാക്കാൻ ലക്ഷ്യമിട്ട് രാജ്യവ്യാപക തിരംഗ യാത്രയുമായി ബി.ജെ.പി.
ഇന്ന് മുതല്‍ 23 വരെ 11 ദിവസത്തേക്കാണ് യാത്ര. മുതിർന്ന നേതാക്കളായ സംബീത് പത്ര, വിനോദ് തവ്ഡെ, തരുണ്‍ ചുഗ് തുടങ്ങിയവർ പ്രചാരണം ഏകോപിപ്പിക്കും. മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും.
ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, ജനങ്ങളില്‍ ഐക്യവും ദേശസ്നേഹവും വളർത്തുക എന്നിവയാണ് റാലിയുടെ ലക്ഷ്യങ്ങളെന്ന് ബി.ജെ.പി പറയുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി. നഡ്ഡ എന്നിവര്‍ തിരംഗ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു.













Leave a Reply