Advertisement

രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച സംഭവം, മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നിൽ ഭാരത് മാത പൂജ നടത്തി ബി ജെ പി

ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ കായംകുളം നൂറനാട്ടെ വീടിനു മുന്നിൽ ഭാരത് മാത പൂജ നടത്തി ബി ജെ പി പ്രവർത്തകർ. ആലപ്പുഴ തെക്ക് ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രദേശത്ത് തടിച്ചുകൂടിയ സി.പിഐ പ്രവർത്തകർ ബി.ജെപി പ്രവർത്തകരെ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. എന്നാൽ ബി ജെ പി പ്രവർത്തകർ പ്രസാദിന്റെ വീടിനു മുന്നിൽ തന്നെ പൂജ ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതി പരിപാടി ഉദ്ഘാടനം ചെയ്തു.

ബി.ജെപി സംഘടിപ്പിച്ചത് പ്രതിഷേധമല്ലന്നും ഭാരതാംബയെ ബഹുമാനിക്കേണ്ടത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും സന്ദീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *