
പത്തനംതിട്ട ജില്ലയിലെ കോന്നി പാറമടയിലുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചിക്ക് മുകളിലേക്ക് വലിയ പാറക്കല്ലുകൾ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിൽ സഹായിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.
അതേസമയം, അപകടം നടന്ന സ്ഥലത്തിന്റെ മറുവശത്ത് കുടുങ്ങിപ്പോയ മറ്റ് രണ്ട് തൊഴിലാളികൾ സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പാറമടയിൽ വഴി ശരിയാക്കുന്നതിനായി ഹിറ്റാച്ചി ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്ന സമയത്താണ് യന്ത്രത്തിന് മുകളിലേക്ക് വലിയ പാറക്കല്ലുകൾ ഇടിഞ്ഞുവീണത്.
അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഓപ്പറേറ്റർ ഒഡീഷ സ്വദേശി മഹാദേവ് (51), സഹായിയായ ബീഹാർ സ്വദേശി അജയ് രാജ് (38) എന്നിവരാണ് പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് നിരവധി കൂറ്റൻ പാറകൾ പതിച്ചതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി മാറി.













Leave a Reply