കൊച്ചി ∙ കാണാതായ ടാൻസാനിയൻ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലിൽ നിന്നാണ് അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തിൽനിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെട്ടു. ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവർക്കൊപ്പം കൊച്ചിയിൽ എത്തിയതായിരുന്നു അബ്ദുൽ ഇബ്രാഹിം. തിങ്കളാഴ്ച ടാൻസാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു.
അബ്ദുൽ പാലത്തിൽ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. രണ്ടാമത്തെ ചാട്ടം പക്ഷേ പിഴച്ചു. അബ്ദുൽ വെള്ളത്തിൽനിന്ന് ഉയർന്നു വന്നില്ല. തുടർന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയിൽനിന്നു മൃതദേഹം കണ്ടെത്തിയത്.
Leave a Reply