
സ്കൂളുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ മ്യാൻമറിൽ 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മ്യാൻമറിലെ പഠിഞ്ഞാറൻ റാഖൈനിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്വകാര്യ സ്കൂളുകൾ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. മ്യാൻമറിലെ ഇന്റർനെറ്റ്, മൊബൈൽ സർവീസുകൾ പൂർണമായും വിച്ഛേദിക്കപ്പെട്ടു.
മ്യാൻമർ സൈന്യവും അരാക്കൻ സൈന്യവും തമ്മിലുള്ള പോരാട്ടം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മ്യാൻമർ സൈന്യം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.













Leave a Reply