
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ സ്വപ്ന റിമാന്‍ഡില്‍. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി അനിലാണ്14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്.
ഫ്ലാറ്റിന് ബില്‍ഡിംഗ് നമ്പര്‍ ഇടുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനില്‍ നിന്നും 15,000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലന്‍സ് സംഘം നടുറോഡില്‍ വച്ച് സ്വപ്നയെ പിടികൂടിയത്.
കൈക്കൂലി വാങ്ങിയ പണത്തിന് പുറമേ സ്വപ്നയുടെ കാറില്‍ നിന്ന് 45,000 രൂപയും വിജിലന്‍സ് പിടികൂടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വൈറ്റില കോര്പ്പറേഷന് സോണല്‍ ഓഫീസില്‍ എത്തിയ വിജിലന്‍സ് സംഘം ആറുമണിക്കൂറോളം പരിശോധന നടത്തിയിരുന്നു. സ്വപ്ന കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഫയലുകളും പരിശോധിച്ചു. അതിനിടെ സ്വപ്നയുടെ അനധികൃത സ്വത്ത് സമ്പാദനവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്













Leave a Reply